ചിക്കൻ കൃത്യമായി വേവുന്നില്ലേ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ പരിഹരിക്കാം

food

നോൺ വെജ് പ്രേമികളിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ചിക്കൻ വിഭവങ്ങളായിരിക്കും. അതിനാൽത്തന്നെ ഒഴിവുസമയം കിട്ടുമ്പോൾ വെറൈറ്റി ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരും ഉണ്ടാകും. ഈ സമയങ്ങളിൽ പലരും പറയുന്ന പ്രശ്നമാണ് ചിക്കന് കൃത്യമായ വേവ് കിട്ടുന്നില്ലയെന്നത്. ചിക്കൻ പാകത്തിന് വെന്തില്ലെങ്കിൽ വിഭവത്തിന്റെ രുചി നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് ദഹന പ്രശ്നങ്ങൾക്കും കാരണമാകും.

ഇതിനൊരു മികച്ച പരിഹാരം കണ്ടെത്തിയാലോ. ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ടാൽ കൃത്യമായി വേവുകയും കൂടുതൽ രുചിയോടെ കഴിക്കാനും സാധിക്കും. ചിക്കൻ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പാത്രം അടച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ചിക്കൻ വരണ്ടുപോകാനും സാധ്യതയുണ്ട്. ചിക്കൻ വേവിക്കുമ്പോൾ സൂപ്പ്, സോസ് എന്നിവ ചേർക്കുന്നതും നല്ലതാണ്.

also read: പാൽ പാക്കറ്റുകളുടെ നിറങ്ങൾക്ക് പിന്നിലെ രഹസ്യം: നീല, പച്ച, ഓറഞ്ച് നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?

മറ്റ് മാർഗങ്ങൾ
1. പാൻ ഫ്രൈയിങ് : ചിക്കൻ ബ്രെസ്റ്റ് പോലുള്ളവ പാനിൽ വെച്ച് ചെറിയ തീയിൽ പാകം ചെയ്യുന്നത് പെട്ടെന്ന് വേവാൻ സഹായിക്കും.
2. തൈര്/നാരങ്ങാനീര്: മസാലയിൽ അല്പം തൈരോ നാരങ്ങാനീരോ ചേർക്കുന്നത് ചിക്കൻ പെട്ടെന്ന് സോഫ്റ്റ് ആയി വേവാൻ സഹായിക്കും.
3. മസാല പുരട്ടി വെക്കുക: പാകം ചെയ്യുന്നതിന് 15-30 മിനിറ്റ് മുമ്പ് ചിക്കൻ മസാല പുരട്ടി വെക്കുന്നത് പെട്ടെന്ന് വേവാൻ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News