
നമ്മുടെ ഇഷ്ട വിഭങ്ങളാണ് കൂർക്ക കൊണ്ടുള്ള കറിയും മെഴുക്കുപുരട്ടിയും ഉപ്പേരിയുമൊക്കെ. ഉണ്ടാക്കിയാൽ ഇവ തീരുന്ന വഴി കാണില്ല. കിടിലൻ രുചിയുള്ള കൂർക്ക വിഭവങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയമാണ്.
എന്നാൽ കാര്യം ഇതൊക്കെയാണെങ്കിലും കൂർക്കയുടെ തൊലി കളഞ്ഞെടുക്കുക എന്നത് പ്രയാസമേറിയത് തന്നെയാണ്. തൊലികളായാണ് സമയം എടുക്കും എന്നുമാത്രമല്ല .ഇതിന്റെ കറ നമ്മുടെ കൈകളിൽ ആകുകയും ചെയ്യും. പലപ്പോഴും ഇത് വൃത്തിയാക്കി എടുക്കാനുള്ള മടി കാരണം ഇത് വാങ്ങാതിരിക്കുന്നവരാണ് പലരും. എന്നാൽ ഇനി ആ കാരണം കൊണ്ട് കൂർക്ക വാങ്ങാതിരിക്കണ്ട. എളുപ്പത്തിൽ വൃത്തിയാക്കാൻ ഒരു കിടിലൻ വിദ്യയുണ്ട്. കറ കൈകളിലാകാതെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കാം.
ഇതിനായി കൂർക്ക നന്നായി വെള്ളത്തിൽ കഴുകിയെടുക്കുക. മണ്ണ് നല്ല രീതിയിൽ കഴുകി കളഞ്ഞ ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒറ്റ വിസിൽ വരുന്നത് വരെ മാത്രം വേവിക്കുക. തണുത്തതിന് ശേഷം കൈകൊണ്ട് അമർത്തിയാൽ കൂർക്കയുടെ തൊലി എളുപ്പത്തിൽ കളയാൻ സാധിക്കും. കട്ട് ചെയ്തെടുത്തൽ എളുപ്പത്തിലുമെഴുക്കുപുരട്ടിയും ഉണ്ടാക്കി എടുക്കാം. ഇനി കൂർക്ക വാങ്ങുമ്പോൾ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here