സമയത്തിനു ഭക്ഷണം കഴിക്കു; പറയൂ ഹൃദ്രോ​ഗത്തിനോട് ഗുഡ് ബൈ

പലരുടെയും പൊതുവായ തെറ്റിദ്ധാരണ വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ്. എന്നാൽ അങ്ങനൊരു രീതിയില്ല. അനുയോജ്യമായ സമയത്തിനനുസരിച്ചാണ് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കേണ്ടത്. സർക്കാഡിയൻ റിഥം എന്ന ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് മനുഷ്യ ശരീരത്തിലെ മൊത്തത്തിലുള്ള ആ​രോ​ഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

ALSO READ: ഹൃദ്രോഗസാധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പും;പഠനങ്ങള്‍

സമയം തെറ്റി ഭക്ഷണം കഴിക്കുകയാണെങ്കിൽ സർക്കാഡിയൻ റിഥം തെറ്റുകയും ഹൃദ്രോ​ഗത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധ പഠനങ്ങൾ പറയുന്നു.

രാവിലെ എട്ട് മണിയക്ക് മുൻപ് പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കൂടമുതലായി ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത്‌. രാത്രി ഭക്ഷണം തീർച്ചയായും ഒൻപതു മണിക്കുള്ളിലും കഴിക്കണം.

ALSO READ: വിദ്യാഭ്യാസ മന്ത്രിക്ക് കുരുന്നുകളുടെ സ്നേഹ സന്ദേശം

സ്‌പെയ്‌നിലെ ബാര്‍സലോണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തും ഫ്രാന്‍സിലെ സെന്റര്‍ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ എപ്പിഡെമോളജി ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സും ചേർന്ന് ശരാശരി 42 വയസ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ്‌ വർഷത്തോളം പഠനം നടത്തിയ ശേഷമാണ് ഇത്തരം ഒരു കണ്ടെത്തലിൽ എത്തിയത്. പഠനസമയത്ത്‌ ഇതില്‍ 2036 പേര്‍ക്ക്‌ ഹൃദ്രോഗം ബാധിക്കപ്പെട്ടിരുന്നു. ഒരാൾ 24 മണിക്കൂറിനുള്ളിൽ എത്ര ഭക്ഷണം കഴിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയം വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത വര്‍ധിച്ചു കൊണ്ടിരിക്കുമെന്ന് ഗവേഷക സംഘം കണ്ടെത്തി.

രാത്രിയിലെ ഭക്ഷണം ഒന്‍പത്‌ മണിക്ക്‌ ശേഷം കഴിക്കുന്നവരില്‍ എട്ട്‌ മണിക്ക്‌ മുന്‍പ്‌ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകര്‍ പറയുന്നു. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നതും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നതായും പഠന റിപ്പോർട്ട് തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here