രാത്രിയില്‍ ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

രാത്രിയില്‍ സുഖമായി ഉറങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ എല്ലാവര്‍ക്കും അതിന് കഴിയാറില്ല. പല പല കാരണങ്ങളാല്‍ രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിച്ചാലും ഉറക്കം വരാറില്ല.

രാത്രിയില്‍ നമ്മുടെ ഉറക്കം കളയുന്ന ഭക്ഷണങ്ങളാണ് ഐസ്‌ക്രീമും ചോക്ലേറ്റുമെല്ലാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ഉറക്കത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ചില ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തകരാറിലാക്കും.

അതില്‍ പ്രധാനപ്പെട്ടതാണ് ഐസ്‌ക്രീമും ചോക്ലേറ്റും. അത്തരത്തില്‍ രാത്രിയില്‍ നമ്മുടെ ഉറക്കം കളയുന്ന ഭക്ഷണങ്ങളാണ് ചുവടെ കൊടുക്കുന്നത്

തക്കാളി

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ഉണര്‍ന്നിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അമിനോ ആസിഡായ ടൈറാമിന്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പറയുന്നത്. തക്കാളി അസിഡിക് സ്വഭാവമുള്ളതായതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും. ഇതേ കാരണം കൊണ്ടുതന്നെയാണ് ഉറങ്ങുന്നതിന് മുമ്പ് ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയവ ഒഴിവാക്കണമെന്ന് പറയുന്നതും.

Also Read : വെറും മൂന്നേ മൂന്ന് ചേരുവകള്‍ മതി; കിടിലന്‍ വാനില ഐസ്‌ക്രീം വീട്ടിലുണ്ടാക്കാം

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡില്‍ ധാരാളം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇതിന്റെ ഗ്ലൈസെമിക് സൂചികയും (ജിഐ) വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണം ഉറക്കക്കുറവിന് കാരണമായി പല ?ഗവേഷണങ്ങളും പറയുന്നുണ്ട്. ഉയര്‍ന്ന ജിഐ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകും. ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണിത്. ചില എരിവുള്ള ഭക്ഷണങ്ങള്‍ ആസിഡ് റിഫ്‌ലക്‌സിനും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ദഹനക്കേട് ഉറക്കമില്ലാത്ത രാത്രിയിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് ഉറങ്ങുന്നതിന് മുമ്പ് ബങ്ക് ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നത്. നെഞ്ചെരിച്ചില്‍ പോലെയുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകും.

Also Read : രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

ഐസ്‌ക്രീം

അത്താഴത്തിന് ശേഷം ഒരു ബൗള്‍ ഐസ്‌ക്രീം കഴിക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഐസ്‌ക്രീമില്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്, ഇത് രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണം ശരിയായി ദഹിക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ നേരം ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമാണ്. ഇവ ഇന്‍സുലിന്‍ അളവിനെയും ബാധിക്കുമെന്നതിനാല്‍ ഉറക്കം അസ്വസ്ഥമാകും.

ചോക്ലേറ്റ്

ചില ചോക്ലേറ്റുകളില്‍ ടൈറോസിന്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തിയോബ്രോമിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇവയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചസാരയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News