ഓട്‌സ് കഴിച്ചാല്‍ ഷുഗര്‍ കൂടുമോ ? പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക !

ഡയറ്റ് ചെയ്യുന്നവരും പ്രമേഹമുള്ളവരും പതിവായി രാവിലെയും രാത്രിയിലും കഴിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് കഴിക്കുമ്പോള്‍ പ്രമേഹം കുറയും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്‌സ നമുക്ക് പണി തരും. ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ സത്യത്തില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനും ഇത് പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകാം.

Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

ഓട്സ് മൂന്ന് ടേബിള്‍സ്പൂണില്‍ കൂടുതല്‍ എടുത്ത് കഴിക്കാന്‍ പാടില്ല. അതുപോലെ തന്നെ ചിലര്‍ കഞ്ഞിപോലെ ഓട്സ് വെച്ച് കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ ഓട്സ് കഴിക്കുന്നത് നമ്മള്‍ ചോറ് കഴിക്കുന്നതിന് സമമാണ്. കാരണം, ഓട്സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ചിലര്‍ ഓട്സില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഇതും കലോറി ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്.

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ചിലര്‍ മധുരം ചേര്‍ത്ത് ഓട്സ് കഴിക്കുന്നു. ഇതും ശരീരത്തിന് നല്ലതല്ല. ഇതെല്ലാം രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഓട്സ് അമിതമായി ചൂടാക്കി കഴിക്കുന്നത് നല്ലതല്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News