പപ്പടം എന്നും കഴിക്കാറുണ്ടോ? എങ്കിൽ ആരോഗ്യത്തിന് ഹാനീകരം, കാരണം ഇതാ…!

മലയാളികൾക്ക് പപ്പടം എന്നും ഒരു വികാരമാണ്. രാവിലെയും രാത്രിയും ഉച്ചയ്ക്കും ഒക്കെ പപ്പടം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഒരുപാട് തരാം പപ്പടനകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പപ്പടം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പപ്പടത്തിന്റെ പ്രധാന ചേരുവ ഉഴുന്നാണ്. എന്നാൽ ഉഴുന്നിന് വില വർധിച്ചതോടെ മൈദ ഉപയോ​ഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല കുടൽ സംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കാം.

Also read: നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ പിഴിഞ്ഞ് ഒഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ…!

പപ്പടം ദീർഘനാൾ കേടുകൂടാതെയിരിക്കാൻ സോഡിയം ബൈക്കാർബണേറ്റ് (സോഡാക്കാരം) എന്ന സംയുക്തം ചേർക്കാറുണ്ട്. സോഡിയം ബൈക്കാർബണേറ്റ് കുടലിലെ കാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ്. ഇവ കുടലിൽ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അൾസർ, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്കും ഇത് വഴിവെക്കും. അതിനാൽ പപ്പടം പതിവാക്കുന്നത് ആരോ​ഗ്യത്തിന് ഗുണകരമല്ല.

പപ്പടത്തിന്‍ ഉപ്പിന്റെ അംശവും സോഡിയം ബെന്‍സോയേറ്റും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News