
ഒരാൾ അടുത്തുനിന്ന് ശബ്ദമുണ്ടാക്കി ഭക്ഷണം ചവയ്ക്കുന്നതോ, വലിച്ചു വെള്ളം കുടിക്കുന്നതോ കേൾക്കുമ്പോൾ നിങ്ങൾക്ക് നിയന്ത്രിക്കാനാവാത്ത ദേഷ്യം വരാറുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. പലരും വിചിത്രമായ സ്വഭാവമെന്ന് തള്ളിക്കളയുന്ന ഈ അവസ്ഥ യഥാർത്ഥത്തിൽ ‘മിസോഫോണിയ’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ശാരീരിക-മാനസിക പ്രതിഭാസമാണ്.
ശബ്ദത്തോടുള്ള കടുത്ത വെറുപ്പ് എന്ന് അർത്ഥം വരുന്ന ഈ അവസ്ഥയുള്ളവർക്ക് ചില സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായ അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കുന്നു. ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, പാനീയങ്ങൾ വലിച്ചു കുടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, പേന ക്ലിക്ക് ചെയ്യുന്നത്, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം എന്നിവയെല്ലാം ഇത്തരക്കാരെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം. പലപ്പോഴും ഇത് കേൾക്കുമ്പോൾ ആ സ്ഥലം വിട്ടു പോകാനോ അല്ലെങ്കിൽ ശബ്ദമുണ്ടാക്കുന്ന വ്യക്തിയോട് കയർക്കാനോ ഇവർക്ക് തോന്നും.
ALSO READ: രാവിലെയാണോ രാത്രിയാണോ കുളിക്കേണ്ടത്? ശാസ്ത്രം പറയുന്ന ഈ ‘ട്വിസ്റ്റ്’ അറിഞ്ഞാൽ നിങ്ങൾ ശീലം മാറ്റും
മിസോഫോണിയ ഒരു മാനസിക രോഗമല്ല, മറിച്ച് നമ്മുടെ നാഡീവ്യൂഹം ചില പ്രത്യേക ശബ്ദങ്ങളോട് അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ഈ ശബ്ദങ്ങൾ അനാവശ്യമായ ഉത്തേജനം നൽകുന്നതാണ് ഇതിന് കാരണം. പഠനങ്ങൾ സൂചിപ്പിക്കുന്നത് പെൺകുട്ടികളിലാണ് ഈ അവസ്ഥ താരതമ്യേന കൂടുതൽ കണ്ടുവരുന്നത് എന്നാണ്. 80 ശതമാനം മിസോഫോണിയ ബാധിതരെയും അലട്ടുന്നത് വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
കേവലം ഒരു അലോസരത്തിനപ്പുറം രക്തസമ്മർദ്ദം ഉയരുക, വിയർക്കുക, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകാം. വർഷങ്ങളോളം അല്ലെങ്കിൽ ആജീവനാന്തം നീണ്ടുനിന്നേക്കാവുന്ന ഈ അവസ്ഥയെ കൃത്യമായ അവബോധത്തിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. eating-sounds-annoy-you-misophonia-tips

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

