‌ഫ്രാൻസിൽ ആദ്യ എബോള റിപ്പോർട്ട് ചെയ്തു; ​​രോ​ഗവ്യാപനത്തിന് സാധ്യതയോ ?

first ebola case france

എബോള വൈറസ് ലോകത്തെയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാലും ഇതുവരേയും വലിയ രീതിയിൽ ലോകത്തിൻ്റെ എല്ലാ ഭാ​ഗങ്ങളിലും അസുഖം പടർന്നിട്ടില്ല. എന്നിരുന്നാലും ലോകത്ത് ആശങ്കൾ പടർത്തുന്നതാണ് ഇന്ന് പുറത്ത് വരുന്ന വാർത്തകൾ. ഫ്രാൻസിൽ ആദ്യ എബോള സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആരോ​ഗ്യ പ്രവർത്തകനാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്.

കോം​ഗോയിൽ എബോള പടർന്നപ്പോൾ അവിടെ രോ​ഗികളെ ചികിത്സിക്കാൻ എത്തിയ ഡോക്ടർ മടങ്ങി ഫ്രാൻസിൽ എത്തിയതോടെ ഇദ്ദേഹത്തിനാണ് എബോള സ്ഥിരീതകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഫ്രാൻസിൽ എത്തിയ ഉടനെ ഐസലേഷനിലേക്ക് മാറ്റുകയു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രോ​ഗ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. രോ​ഗിയെ വി​ദ​ഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു. എന്നാൽ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസിലെ ആരോ​ഗ്യ പ്രവർത്തകർ.‍

Also read: ആരോ​ഗ്യ പ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകുന്നില്ല; കോംഗോയിൽ എബോള പടരുന്നു… മരണം 254

ഇവരെ തിരിച്ചറിഞ്ഞ മുറയ്ക്ക് 21 ​ദിവസത്തെ ഐസലോഷനിൽ പാർപ്പിക്കും. കോം​ഗോയിൽ രോ​ഗം വളരെപ്പെട്ടെന്നാണ് പടർന്ന് പിടിക്കുന്നത്. ഇതോടെ രോ​ഗം ബാധിച്ച് 250 ൽ അധികം പേർ കോം​ഗോയിൽ മരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News