പേരാമ്പ്ര സ്ട്രോങ് റൂം വിഷയം: പേരാമ്പ്ര, കൊയിലാണ്ടി ആർഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

പേരാമ്പ്ര, കൊയിലാണ്ടി ആർ ഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്.

അതേസമയം, പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനധികൃതമായി തുറന്നു എന്ന യുഡിഎഫിന്റെ ആരോപണത്തിൽ ജില്ലാ കളക്ടർ നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുറന്നത് വോട്ടിംഗ് മെഷീനുകൾ ഉള്ള റിസർവ് റൂം അല്ലെന്നും, മറിച്ച് തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മെറ്റീരിയൽ റൂമാണെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കിയിരുന്നു.

ALSO READ: വാണിജ്യ പാചകവാതക വില വർധന: ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി റീത്ത് വെച്ച് പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയൽ റൂം തുറന്നത്. എന്നാൽ, എല്ലാ സ്ഥാനാർത്ഥികളെയും വിവരം അറിയിക്കാതിരുന്നത് ഒരു പിഴവാണെന്ന് കളക്ടറുടെ റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. സാധാരണയായി സ്ട്രോങ്ങ് റൂമിന് സമീപത്തല്ല മെറ്റീരിയൽ റൂം സജ്ജീകരിക്കാറുള്ളത്. എന്നാൽ ഇവിടെ ഇവ അടുത്തടുത്തായതും, മെറ്റീരിയൽ റൂമിന് പുറത്ത് ‘സ്ട്രോങ്ങ് റൂം’ എന്ന് രേഖപ്പെടുത്തിയതും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായി എന്ന് കളക്ടർ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News