പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കാം; ഇടുക്കിയിൽ സഞ്ചാരികൾക്കായി ഇക്കോ ലോഡ്‌ജ്‌

ടൂറിസം വകുപ്പിന്റെ ഇടുക്കി ഇക്കോ ലോഡ്ജിനെ പരിചയപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി പങ്കുവെച്ച ഫേസ്ബുക് വീഡിയോയിലാണ് മന്ത്രി ഇക്കാര്യംവ്യക്തമാക്കിയത്. മഴവില്ലാകൃതിയില്‍ കേരളത്തിന്റെ അഭിമാനമായി ഇടുക്കി ഡാം എന്നാണ് മന്ത്രി പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഡാമിന്റെ രണ്ട് ഭാഗങ്ങളിൽ കുറവന്‍ – കുറത്തി മലകള്‍ കാണാമെന്നും അതിമനോഹരമായ ഈ കാഴ്ചകൾക്ക് നടുവിലാണ് കേരള ടൂറിസം ഇക്കോ ലോഡ്ജുകൾ ഒരുക്കിയതെന്നും മന്ത്രി പറയുന്നു.

ALSO READ: പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നു, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കാനാവുന്ന വിധത്തിൽ കേരളീയ വാസ്തുശില്പ സൗന്ദര്യത്തോടെയാണ് ഈ ലോഡ്ജുകൾ ഒരുക്കിയത്. മൊത്തം 12 കോട്ടേജുകളാണ് ഇടുക്കി ഇക്കോ ലോഡ്ജിലുള്ളത്. പൊതുവായ ഒരു റെസ്റ്റോറന്റ് ഇവിടെ ഉണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യാത്രി നിവാസ്, ഇക്കോ ലോഡ്ജ് ലിങ്കിലൂടെ സഞ്ചാരികള്‍ക്ക് ഓണ്‍ലൈനായി ഇടുക്കി ഇക്കോ ലോഡ്ജില്‍ മുറികള്‍ ബുക്ക് ചെയ്യാൻ കഴിയും.

ALSO ബിജെപിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി ഒബിസി വിഭാഗത്തില്‍ നിന്നും? ചര്‍ച്ച തുടരുന്നു

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ജില്ലകളിൽ ഒന്നാണ് ഇടുക്കി. ഇവിടെ അതിനു അനുസരിച്ചുള്ള താമസ സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ എന്നും മന്ത്രി പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News