കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഒഴിവാക്കി കേന്ദ്രസർക്കാർ

കേന്ദ്ര ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍. സാമ്പത്തിക സർവ്വേ റിപ്പോർട്ടിന് പകരം അവലോകന റിപ്പോർട്ട് മാത്രമാണ് കേന്ദ്രസർക്കാർ ബജറ്റിന് മുന്നോടിയായി പുറത്തുവിട്ടിരിക്കുന്നത്. യഥാർത്ഥ സാമ്പത്തിക കണക്കുകൾ മറച്ചുവെക്കാനാണ് ഈ നടപടി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കീഴ്വഴക്കങ്ങൾ ലംഖിച്ചതെന്നും സൂചനയുണ്ട്.

Also Read: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നു: സീതാറാം യെച്ചൂരി

അതേസമയം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. ബുധനാഴ്ച ബജറ്റ് സമ്മേളനം ആരംഭിക്കും. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. 31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. അന്ന് സാമ്പത്തിക സര്‍വേയും സഭയില്‍ വയ്ക്കും.

Also Read: മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കും, ഇക്കൂട്ടരെ ചെറുക്കണം, നാം ഗാന്ധിക്കൊപ്പമാണ് ഗോഡ്സെക്കൊപ്പമല്ല; മന്ത്രി പി രാജീവ്

വ്യാഴാഴ്ചയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News