അതിവേ​ഗം ബഹുദൂരം… രണ്ട് ​ഗോൾ പോസ്റ്റിലേക്കും കുതിച്ച് പാഞ്ഞ് പന്ത്; ഇക്വഡോർ ക്യുറോസാവ മത്സരത്തിലെ ഷട്ടിൽ സർവീസ്

ecuado curacoa

ഇക്വഡോർ കുറോസോവാ മത്സരത്തിൻ്റെ ആദ്യ മിനുട്ടുകളിൽ കളി നടന്നത് വളരെ വേ​ഗത്തിൽ. പന്ത് ഒരു പോസ്റ്റിൽ നിന്നും മറ്റൊരു പോസ്റ്റിലേക്ക് ഷട്ടിൽ സർവീസ് നടത്തുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. രണ്ട് പോസ്റ്റുകളിലേക്കും പന്തുമായി താരങ്ങൾ പാഞ്ഞടുക്കുകയും രണ്ട് ബോക്സിലും പ്രതസന്ധി തീർക്കുകയും ചെയ്തു. എന്നാൽ രണ്ട് ​ഗോൾ വലയും കുലുക്കാൻ സാധിച്ചില്ല.

​ഗ്രൗണ്ടിൻ്റെ മറ്റൊരു ഭാ​ഗത്തും പന്ത് ഒരു നിമിഷം പോലും നിലയുറപ്പിച്ചിരുന്നില്ല. ക്യുറോസാവയുടെ കൈയിൽ കിട്ടിയ ബോൾ അടുത്ത നിമിഷം തന്നെ ഇക്വഡോറിൻ്റെ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചെത്തും. അത് തന്നെ തിരിച്ചും നടക്കും. രണ്ട് ടീമുകളും ഇഞ്ചോടിഞ്ച് പൊരാടുകയായിരുന്നു.

Also read: കളിക്കളത്തിൽ നിറഞ്ഞാടി, മത്സരത്തിൻ്റെ സൗന്ദര്യം കാത്തു സൂക്ഷിച്ചു; രണ്ട് മത്സരങ്ങളിൽ മികച്ച എതിരാളികളായി സ്വീഡനും ഐവറി കോസ്റ്റും

ആദ്യ മുപ്പത് മുനുട്ടിനുള്ളിൽ തന്നെ നിരവധി ശ്രമങ്ങളാണ് ഇരു പോസ്റ്റുകളിലേക്കും ഇരു ടീമുകളും നടത്തിയത്. എന്നാൽ കുറോസോവ ശ്രമങ്ങൾ എടുക്കുന്നതിലും പന്ത് കൈക്കലാക്കുന്നതിലും ഒരല്പം മന്നിട്ട് നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News