നയതന്ത്ര ചാനല്‍ വഴി സ്വർണക്കടത്ത്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നയതന്ത്ര ചാനല്‍ വഴി കടത്തിയ  സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുക്കെട്ടിയത്.കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി. കോഴിക്കോടും കോയമ്പത്തൂരും കഴിഞ്ഞദിവസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക്‌ അധികാരമില്ലെന്നു കാണിച്ചാണു ഹൈക്കോടതിയെ സ്വപ്ന സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News