യുഎൻഎ അസോസിയേഷൻ ഫണ്ട് തട്ടിപ്പ്; ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി ഇഡി

jasmine shah + una + ed

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ യുഎൻഎ നേതാവ് ജാസ്മിൻ ഷാ, ഭാര്യ ഷബ്ന എന്നിവരുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഇവർക്കൊപ്പം മറ്റ് ഭാരവാഹികലുടെയും സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത്. ഇവരുടെ മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമികളും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. ഒപ്പം നാല് സ്ഥിര നിക്ഷേപ അക്കൗണ്ടുകളും കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ നേരത്തെ ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വകാര്യ ആശുപത്രി നഴ്സുമാരെ കബളിപ്പിച്ച് കോടി വസ്തുക്കളും, ഫ്ലാറ്റും, ആഡംബര കാറും സ്വത്ത് ഇവർ വാങ്ങിക്കൂട്ടിയിരുന്നു.

Also read : ജനം വിധിയെഴുതുന്നു; അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് റിപ്പോർട്ടർ ഓൺലൈൻ സർവേ

യുഎൻഎയിലെ ചില അം​ഗങ്ങൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി ലഭിച്ചത്. അന്വേഷണത്തിൽ 1.80 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News