
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ന്യായീകരണവുമായി ഇ ഡി. വ്യവസായിയായ അനീഷ് ബാബുവിനെതിരെ തെളിവുണ്ടെന്നും അനീഷ് ബാബു നടത്തുന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിചാരണയെന്നും ഇ ഡി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അവകാശപ്പെടുന്നു. അതേസമയം, ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ഇ ഡിയുടെ ആരോപണം.
ഇ ഡിയുടേത് എന്ന് തെളിയിക്കുന്ന യാതൊന്നും ഇംഗ്ലീഷില്‍ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ ഇല്ല. അതേസമയം, ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസില്‍ വിചിത്ര വാദവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി.
വിശദാംശങ്ങള്‍ അറിയില്ലെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ എല്ലാവരും ഹരിശ്ചന്ദ്രന്‍മാര്‍ ആണെന്ന് അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിയിലും കംസ്റ്റസിലും ഇപ്പോള്‍ കൂടുതല്‍ പാർട്ടിക്കാർ ആണെന്ന വിചിത്രവാദവും സുരേന്ദ്രന്‍ കോഴിക്കോട് ഉന്നയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here