കൈക്കൂലിക്കേസ്; വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.കൊച്ചിയിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് ഷിലോങ്ങിലേക്ക് മാറ്റിയത്.രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യാനിരിക്കെയാണ് ശേഖര്‍കുമാറിന്റെ സ്ഥലം മാറ്റം. കേസൊതുക്കാന്‍ ഇടനിലക്കാര്‍ വഴി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയില്‍, വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശേഖര്‍കുമാറിനെ സ്ഥലം മാറ്റിയത്.കൊച്ചിയിലെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാറിനെ മേഘാലയയിലെ ഷില്ലോങ്ങിലേക്കാണ് സ്ഥലം മാറ്റിയത്.

ALSO READ: കൈക്കൂലിക്കേസ്; വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ഇഡി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് വിവരം.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.കേസില്‍ പ്രതികളായ ഇടനിലാക്കാരെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഗാഡ്ജറ്റുകള്‍ വിജിലന്‍സ് വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോണ്‍ സംഭാഷണമടക്കം ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നേരത്തെ വിജിലന്‍സിന് ലഭിച്ചിരുന്നു.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തം; മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാർഥികൾ ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കേസിലെ പരാതിക്കാരന്‍ കശുവണ്ടി വ്യവസായിയും കൊല്ലം സ്വദേശിയുമായ അനീഷ് ബാബുവുമായി ബിഹാര്‍ സ്വദേശി ശേഖര്‍കുമാര്‍ ഫോണിലും സമൂഹമാധ്യമം വഴിയും നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളാണ് വിജിലന്‍സിന്റെ പക്കലുള്ളത്.ഇതിനുപുറമെ കേസില്‍ അറസ്റ്റിലായ ഇഡി ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസും ശേഖര്‍കുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റതെളിവുകളും ലഭിച്ചിട്ടുണ്ട്.ഗാഡ്‌ജെറ്റുകളുടെ പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് വിജിലന്‍സ് കരുതുന്നത്.ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യാനിരിക്കെയാണ് ശേഖര്‍കുമാറിനെ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയത്.വിജിലന്‍സ് കേസെടുത്തിന് പിന്നാലെ സംഭവത്തെക്കുറിച്ച് ഇ ഡി ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു.ഇ ഡിയുടെ വിശ്വാസ്യത തകരാനിടയാക്കിയ കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക്കാതെ സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിലും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News