
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ പ്രതിയാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.അനധികൃത സ്വത്ത സമ്പാദനവും കള്ളപ്പണ ഇടപാടുമാണ് ഇഡി അന്വേഷിച്ചത്. കെ ബാബു എംഎൽഎയുടെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി മുൻപ് കണ്ടുകെട്ടിയിരുന്നു.
മുൻമന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തിലാണ്
അനധികൃത സ്വത്ത സമ്പാദനത്തിലും കള്ളപ്പണ ഇടപാടിലും ഇഡി അന്വേഷണം തുടങ്ങിയത് . 2007 ജുലൈ 1നും 2016 മെയ് 31നുമിടയിലുള്ള കാലയളവില്‍ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍.
കേസിൽ വിശദമായ അന്വേഷണം നടത്തിയ ഇഡി കെ ബാബുവിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് കേസ് പ്രകാരമുള്ള രേഖകൾ പരിശോധിച്ച ഇഡി, 2020 ജനുവരി 22ന് ‘ ‘ കെ ബാബുവിനെ ചോദ്യംചെയ്‌തു.. തുടർന്ന് 2024 ജനുവരിയിൽ കെ ബാബുവിൻ്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(e) പ്രകാരം കെ ബാബു കുറ്റം ചെയ്തതായും വ്യക്തമായി.
2018 മാര്‍ച്ചില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് ശരിവെക്കുകയായിരുന്നു ഇഡിയുടെ കണ്ടെത്തൽ. യുഡി എഫ് സര്‍ക്കാരില്‍ എക്സൈസ് തുറമുഖവകുപ്പ് മന്ത്രിയായിരുന്ന കാലത്തുള്‍പ്പടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെയും ഇ ഡിയുടെയും കണ്ടെത്തല്‍.
ഇ ഡി അന്വേഷണത്തിനെതിരെ കെ ബാബു കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

