ഇഡിക്ക് പാളി, അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചത്; രേഖകള്‍ കൈരളിന്യൂസിന്

പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചത്. കോടതിയെ തെറ്റിധരിപ്പിക്കാന്‍ ഇഡി നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍. രേഖകള്‍ കൈരളി ന്യൂസിന്.

ഒരാളെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ ഇ ഡി ഏതറ്റം വരെയും പോകും എന്നതിന് തെളിവാണ് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിന്റെ പേരില്‍ പി ആര്‍ അരവിന്ദാക്ഷനെ കുടുക്കിയത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷം രൂപ ബിനാമി നിക്ഷേപം ഉണ്ടെന്നായിരുന്നു ഇഡി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമ വാര്‍ത്തകള്‍. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലൂടെ 63,56,460 രൂപയുടെ ബിനാമി ഇടപാടുകള്‍ നടന്നു എന്നാണ് CRPC 167 പ്രകാരം ഇ ഡി നല്‍കിയ ജുഡീഷ്യല്‍ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അക്കൗണ്ടിലെ നോമിനിയായി മകന്‍ എന്ന പേരില്‍ കാണിച്ചിട്ടുള്ള ശ്രീജിത്ത് ബിനാമിയാണെന്നും ചന്ദ്രമതിക്ക് ഇങ്ങനെയൊരു മകനില്ല എന്നും പറയുന്നു. അതേസമയം മരിച്ചു പോയ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് രേഖകളാണ് ഈ വാര്‍ത്ത കെട്ടിച്ചമക്കാനായി ഇഡി ഉപയോഗിച്ചത്. ഇവരുടെ മകന്‍ ശ്രീജിത്ത് അക്കൗണ്ടിലെ നോമിനിയുമാണ്. അരവിന്ദാക്ഷന്റെ പിതാവിന്റെ പേരും മരിച്ചു പോയ ചന്ദ്രമതിയുടെ ഭര്‍ത്താവിന്റെ പേരും രാഘവന്‍ എന്നു തന്നെ ആയതും വ്യാജ രേഖ ചമയ്ക്കുന്നത് ഇഡിക്ക് എളുപ്പമാക്കി. തന്റെ പിതാവിനെ ഇഡി മനപൂര്‍വം കുടുക്കുകയായിരുന്നു എന്ന് അരവിന്ദാക്ഷന്റെ മകള്‍ ആതിര പറയുന്നു.

ALso Read: പോക്‌സോ കേസ്; 91 വര്‍ഷം കഠിനതടവും പിഴയും

ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചു എന്ന് പി ആര്‍ അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇഡി സംഘം വീട്ടിലെത്തി അദ്ദേഹത്തെ തിടുക്കത്തില്‍ അറസ്റ്റു ചെയ്തത്. ഇത് ന്യായീകരിക്കാനാണ് വ്യാജരേഖകള്‍ ഉപയോഗിച്ചത്. ഇത് വ്യക്തമാക്കുന്ന രേഖകളാണ് കൈരളി ന്യൂസ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ മരിച്ചു പോയ ചന്ദ്രമതിയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ ഭര്‍ത്താവ് രാഘവന്‍, മകന്‍ ശ്രീജിത്ത് എന്നിവരുടെ പേരുകളും വ്യക്തമാണ്. അതേസമയം അരവിന്ദാക്ഷന്റെ 91 വയസുള്ള മാതാവ് ചന്ദ്രമതിക്ക് പെന്‍ഷന്‍ തുക നിക്ഷേപിക്കുന്ന അക്കൗണ്ട് മാത്രമാണ് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഉള്ളത്.

Also Read: മണിപ്പൂര്‍ കലാപം; സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ബി ജെ പി നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here