ദില്ലി മദ്യനയ അഴിമതി: കവിതയെ ചോദ്യംചെയ്യുന്നത് തുടരുന്നു

ദില്ലി മദ്യനയ അഴിമതികേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതയെ ഇഡി ചോദ്യംചെയ്യുന്നത് തുടരുന്നു. ഈ മാസം 23 വരെയാണ് കവിതയെ ഇഡി കസ്റ്ററ്റഡിയില്‍ വിട്ടിരിക്കുന്നത്. കവിതയുടെ ഭര്‍ത്താവ് ഡി.അനില്‍കുമാറിനോടും സഹായിയോടും തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഡിജിറ്റല്‍ വിവരശേഖരണത്തിന്റെ ഭാഗമായാണ് ഇരുവരെയും വിളിപ്പിച്ചത്. മദ്യകമ്പനി ഇന്‍ഡോസ്പിരിറ്റുമായി ബന്ധമുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ള കവിതയുടെ ബിനാമി ആണെന്നാണ് ഇഡി ആരോപണം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സമീര്‍ മഹീന്ദ്രു, ബുച്ചി ബാബു എന്നിവരടങ്ങിയ സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കോഴയായി നല്‍കിയെന്നാണ് ആരോപണം.

ALSO READ: ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെതിരെ മൃദുഹിന്ദുത്വ നിലപാട് മാത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്: എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News