ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ്; ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണം നടത്താൻ ഇഡി

I C Balakrishnan MLA

ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പില്‍ ഐ സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർക്കെതിരെ പ്രാഥമിക പരിശോധനയുമായി ഇഡി.

തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി കത്തയച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബാങ്ക് അധികൃതർക്കും വിവരങ്ങൾ തേടി കത്തയച്ചതായി ഇ ഡി വൃത്തങ്ങൾ.

Also Read: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഗുണ്ടാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ

അന്വേഷണം ആരംഭിക്കുന്നതിന് മുൻപുള്ള പ്രാഥമിക പരിശോധനയുടെ ഭാഗമാണ് നടപടി.

ബത്തേരി അർബൻ ബാങ്കില്‍ അനധികൃതമായി നിയമനം നടത്തുന്നതിനായി ഐസി ബാലകൃഷ്ണൻ ഉദ്യോഗാർത്ഥികളുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക്‌ മുൻ ചെയർമാൻ ഡോ. സണ്ണി ജോർജിന്റേതാണ്‌ വെളിപ്പെടുത്തിയിരുന്നു.

Also Read: കെപിസിസി റിപ്പോർട്ട്: കോൺഗ്രസിനകത്തെ പോര് മുറുകുന്നു; താൻ ഡിസിസി പ്രസിഡന്‍റാകുന്നത് തടയാനുള്ള ചിലരുടെ ശ്രമമെന്ന് അനിൽ അക്കര

നിയമന കോഴ ഇടപാടിൽ വൻ സാമ്പത്തിക ബാധ്യത വന്നതോടെയാണ്‌‌ എൻഎം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. കോൺഗ്രസ്‌ ഭരിച്ചിരുന്ന അർബൻ ബാങ്കിലെ നിയമനത്തിന്റെ പേരിലുള്ള ഇടപാടുകൾക്ക്‌ ഇദ്ദേഹം ഇടനിലക്കാരനായിരുന്നു. നിയമനം നടക്കാതെ വന്നതോടെയാണ്‌ അഴിമതി പുറത്തായത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News