കരമന എംപ്ലോയീസ് സഹകരണ സംഘം തട്ടിപ്പ് കേസ്; വി എസ് ശിവകുമാറിനെതിരെ ഇ ഡി അന്വേഷണം

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാറിനെതിരെ ഇ ഡി അന്വേഷണം. കരമന എംപ്ലോയീസ് സഹകരണ സംഘം തട്ടിപ്പ് കേസിലാണ് അന്വേഷണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശിവകുമാറിനെ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കരമന അണ്‍ എംപ്ലോയീസ് സഹകരണ സംഘത്തിലെ തട്ടിപ്പിലാണ് കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനും മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരായ ഇ ഡി അന്വേഷണം. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയാണ് വിഎസ് ശിവകുമാറിനും മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരായ ഇ ഡി അന്വേഷണം. കൊച്ചി ഇ ഡി ഓഫീസില്‍ എത്തി മൊഴി നല്‍കാന്‍ പരാതിക്കാര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷം വിഎസ് ശിവകുമാറിനെയും മറ്റ് രണ്ടു പ്രതികളെയും ഇ ഡി ചോദ്യം ചെയ്യും.

ALSO READ:‘മനുഷ്യനാകണം, മനുഷ്യനാകണം’, സിനിമ ഇറങ്ങുംമുമ്പേ ഹിറ്റായ കവിത; ‘ചോപ്പ്’ ടീസര്‍ പുറത്തിറങ്ങി, ഏറ്റെടുത്ത് പ്രേക്ഷകര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിക്ഷേപകരാണ് പരാതിക്കാര്‍. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവകുമാര്‍ മൂന്നാം പ്രതിയും, സംഘം പ്രസിഡന്റ് എം രാജേന്ദ്രന്‍, സെക്രട്ടറി നീലകണ്ഠന്‍ എന്നിവര്‍ ഒന്നും രണ്ടും പ്രതികളുമാണ്. സംഘത്തില്‍ 12 കോടിയുടെ തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. തട്ടിപ്പിനെ തുടര്‍ന്ന് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകര്‍ സമരം നടത്തിയിരുന്നു. ഡിസിസി അംഗവുമായിരുന്ന രാജേന്ദ്രനാണ് ബാങ്ക് പ്രസിഡന്റ്. ഇത് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയെങ്കിലും കൈയ്യൊഴിയുകയായിരുന്നു.

ALSO READ:ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വ്യാജ പൊലീസ്; മധ്യവയസ്‌കന് നഷ്ടമായത് അരക്കോടിയിലേറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News