മഹുവ മൊയ്ത്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ഹാജരാകണം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. നാളെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൂന്നാമത്തെ സമന്‍സാണ് ഇഡി അയച്ചിരിക്കുന്നത്. മുമ്പ് ഫെബ്രുവരി 19നും മാര്‍ച്ച് 11നും സമന്‍സ് അയച്ചിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം ചോദ്യത്തിന് കോഴക്കേസില്‍ മഹുവയുടെ വസതികളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഇഡി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മഹുവ പരാതിയും നല്‍കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹുവ സ്ഥാനാര്‍ത്ഥിയാണ്.

ALSO READ: സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ, പ്രതികരണം ആലുവ യു സി കോളജിൽ വെച്ച്, കയ്യടിച്ച് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News