
ഗോകുലം ഗോപാലന് വീണ്ടും ഇ ഡി നോട്ടീസ്. ഈ മാസം 22ന് വീണ്ടും ഹാജരാകാൻ നിർദ്ദേശം. ഗോകുലം ഗോപാലനെ ഇന്നലെ 6 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
Also read: ഷഹബാസ് കൊലപാതക കേസ്; കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
മൂന്നാം തവണയാണ് ഗോകുലം ഗോപാലന് ഇ ഡി നോട്ടീസ് അയക്കുന്നത്. നേരത്തെ ചെന്നൈയിൽ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയും ആറുമണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു. അദ്ദേഹത്തിൻറെ മൊഴി പരിശോധിച്ച ശേഷം കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് ഇ ഡി വൃത്തങ്ങൾ അറിയിക്കുന്നത്.
22 ന് നേരിട്ട് ഹാജരാകുകയോ അല്ലെങ്കിൽ പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. ഇ ഡിയ്ക്ക് സംശയങ്ങൾ ഉണ്ടാകാം അത് തീർക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അതിനാലാണ് വന്നതെന്ന് കഴിഞ്ഞ ദിവസം ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു. എന്നാൽ റെയ്ഡിൽ ഒന്നരക്കോടി രൂപ കണ്ടെടുത്തു എന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ഗോകുലം ഓഫീസിൽ നടത്തിയ റെയ്ഡിൽ, വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചതിന്‍റെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തുവെന്നുമാണ് ഇ ഡി യുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഗുജറാത്ത് വംശഹത്യ വീണ്ടും സജീവ ചർച്ചയാക്കിയ മോഹൻലാൽ – പൃഥിരാജ് ചിത്രം എമ്പുരാൻ നിർമ്മിച്ചതിൽ മുഖ്യപങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്. ഇതാണ് പെട്ടെന്നുള്ള ഇ ഡി റെയ്ഡിനും തുടർച്ചയായ ചോദ്യംചെയ്യലിനും കാരണമായതെന്നാണ് ഉയരുന്ന വിമർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here