വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ്

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് നോട്ടീസ്. ഈ മാസം 20-ന് ഇഡി കൊച്ചി ഓഫീസിൽ രേഖകളുമായി ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വത്തു വകകൾ സംബന്ധിച്ച രേഖകളാണ് ഹാജരാക്കേണ്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും ശിവകുമാറിനെതിരെ കേസെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News