ദില്ലി മദ്യനയം; കെജ്‌രിവാളിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Arvind Kejriwal

ദില്ലി മദ്യനയവുമായി ബന്ധപ്പട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രവീന്ദര്‍ ദുദേജയുടെ ബെഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുന്നത്. അഴിമതിയുടെ മുഖ്യസൂത്രധാരന്‍ കേജ്രിവാള്‍ ആണെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം.

ALSO READ: രക്ഷിക്കാനെത്തിയ പൊലീസിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം ലഭിച്ചു എന്നും അതിനാല്‍ ജാമ്യം നിലനില്‍ക്കും എന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 20നാണ് വിചാരണ കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയത്.

ALSO READ: ‘ആ ഉറപ്പും ഇടത് സര്‍ക്കാര്‍ പാലിക്കുന്നു’; സിയാലിന്റെ രണ്ടാം ഘട്ട പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി രാജീവ്

മുന്‍ മുഖ്യമന്ത്രിയും എഎപി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് തുടങ്ങി എഎപിയുടെ മുന്‍ നിര നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ച മദ്യനയ കേസില്‍ എഎപിക്ക് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News