നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി, സച്ചിൻ സാവന്തിൽ നിന്ന് ആഭരണങ്ങൾ സമ്മാനമായി ലഭിച്ചെന്ന് കണ്ടെത്തൽ

നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി. മുംബൈയിലാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: കോളനികളില്‍ ജീവിക്കുന്ന മനുഷ്യര്‍ ക്രിമിനലുകളും, പള്ളിപ്പെരുന്നാൾ നടത്തി ജീവിക്കുന്നവര്‍ നന്മയുള്ളവരും: ആർ ഡി എക്സ് സിനിമക്കെതിരെ സംവിധായകൻ

അതേസമയം, മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിൻ സാവന്ദുമായുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നും നടി ഇ ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സച്ചിൻ സാവന്ദിന് സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി. മകന്‍റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും അദ്ദേഹം നവ്യക്ക് നൽകിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News