10 മണിക്കൂര്‍ പിന്നിട്ട് പരിശോധന; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

gokulam gopalan

എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം.

ALSO READ: തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിക്ക് കിട്ടിയ പാഴ്സലിൽ കഞ്ചാവ് പൊതി

കോ‍ഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ചെന്നൈയിലെ ധനകാര്യ സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡ്, കേന്ദ്ര സർക്കാരിൻ്റെ പകപോകലാണെന്നാണ് ഉയരുന്ന രാഷ്ട്രീയ വിമർശനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് കോഴിക്കോട് അരയിടത്തു പാലത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും, ഗോകുലം മാളിലും ഇഡി ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. രണ്ടു ടീമുകളായി തിരിഞ്ഞാണ് അന്വേഷണസംഘം പരിശോധിച്ചത്. രാവിലെ ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തി. ഇത് പത്ത് മണിക്കൂറോളം തുടർന്നു. ഇതിൻ്റെ തുടർച്ചയായി ആണ് കോഴിക്കോടിലെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. ഏകദേശം മൂന്നുമണിക്കൂറോള്ളം പരിശോധന നീണ്ടു നിന്നു. പരിശോധന ശേഷം മടങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും അന്വേഷണസംഘം മറുപടി പറഞ്ഞില്ല.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയും പ്രതിപക്ഷ നേതാക്കളെയും ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണ്. ഗുജറാത്ത് കലാപത്തിൽ RSS – സംഘപരിവാർ ക്രൂരതകളെ വീണ്ടും ചർച്ചകളിൽ എത്തിച്ച എമ്പുരാൻ എന്ന സിനിമ നിർമ്മിച്ചതിൽ മുഖ്യപങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News