മഹാദേവ് വാതുവെപ്പ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ റെയ്‌ഡ്‌

BHUPESH BHAGEL

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ റെയ്‌ഡ്‌ നടത്തി സിബിഐ. മഹാദേവ് വാതുവെപ്പ്  അന്വേഷണവുമായി ബന്ധപ്പെട്ട് റായ്പൂരിലെയും ഭിലായിലെയും വസതിയികളിലാണ് റെയ്‌ഡ്‌ നടത്തിയത്.

മഹാദേവ്  വാതുവെപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി  ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയത്. റായ്പൂരിലെയും ഭിലായിലെയും വസതിലുൾപ്പെടെ ഇരുപതോളം 20 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ്.

ALSO READ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാറിടം സ്പർശിക്കൽ ബലാത്സംഗമല്ലെന്ന വിവാദ ഉത്തരവ്; സ്റ്റേ ചെയ്ത് സുപ്രീം കോടതി, കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസ്

കോൺഗ്രസ് ആസ്ഥാനത്തെ  യോഗത്തിൽ പങ്കെടുക്കാനായി പുറപ്പെടുന്നതിന് തൊട്ട് മുമ്പാണ് സി.ബി.ഐ  വസതിയിലെത്തിയതെന്ന് ബാഗേൽ എക്സിലൂടെ അറിയിച്ചു. മഹാദേവ് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഫയൽ ചെയ്ത 70 കേസുകൾ അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം സിബിഐക്ക് അനുമതി നൽകിയിരുന്നു.

അതേസമയം ഈ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2,295 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്..മാർച്ച് 10 ന് മദ്യക്കമ്മി കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗേലിന്റെ വസതിയിലും മകൻ ചൈതന്യ ബാഗേലിന്റെ വസതിയിലും റെയ്ഡ് നടത്തിയതിന് തൊട്ടു പിന്നാലെയുള്ള സി.ബി.ഐയുടെ റെയ്ഡിനെതിരെ കടുത്ത വിമർശനങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ബി ജെ പി സർക്കാർ കേന്ദ്ര ഏജൻസികളെ  ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയപരമായി പോരാടാൻ ബിജെപിക്ക് ഭയമാണെന്നും അതുകൊണ്ട്  എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News