തമിഴ്‌നാട്ടിൽ വീണ്ടും ഇ ഡി റെയ്ഡ്

തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വസതികളിൽ വീണ്ടും ഇ ഡി റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ALSO READ: മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും ഇ ഡി പരിശോധന നടക്കുകയാണ്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും റെയ്ഡ് നടക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് തമിഴ്‌നാട് മന്ത്രി വി.സെന്തിൽബാലാജിക്കും മറ്റുചിലർക്കുമെതിരെ ഈഡി റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലും കരൂരിലുമുള്ള ബാലാജിയുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രകാരമാണ് ഈഡി റെയ്ഡ് നടത്തിയത്.ബാലാജിയുമായി അടുപ്പമുള്ളവർക്കും ആദായ നികുതി പരിശോധന നേരിടേണ്ടിവന്നിരുന്നു.

ALSO READ: ഉത്തരേന്ത്യൻ മഴ: ഹിമാചലിലെ കുളുവിൽ മേഘവിസ്ഫോടനം, ദേവപ്രയാഗില്‍ ഗംഗ കവിഞ്ഞൊ‍ഴുകുന്നു

2011​​-​15​കാ​ല​ത്ത് ​ജ​യ​ല​ളി​ത​ ​സ​ർ​ക്കാ​രി​ൽ​ ​സെ​ന്തി​ൽ​ ​ബാ​ലാ​ജി​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​വ​ൻ​ ​തു​ക​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യെ​ന്ന കേസിലും റെയ്ഡ് നടന്നു. സെ​ന്തി​ലി​ന്റെ​ സ​ഹോ​ദ​ര​ന്റെ​യും​ ​മ​റ്റ് ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​വീ​ടു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​തു​ട​ർ​ച്ച​യാ​യ​ ​ദിവസങ്ങളിൽ ​​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു.​​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here