കിംഗ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത വാങ്കഡെയ്ക്ക് തിരിച്ചടി; അടുത്ത അടി ഇഡി വക

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് എതിരെ ഇഡി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍സിബി മുംബൈ മുന്‍ സോണല്‍ ഓഫീസറായ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിലാണ് നടപടി. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വാങ്കഡെയ്ക്ക് എതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.

ALSO READ:  ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി

അതേസമയം മറ്റ് മൂന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. സിബിഐ കേസ് റദ്ദാക്കണമെന്നും നടപടികളില്‍ നിന്നും ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ALSO READ:  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നിശ്ചയിച്ച് ബിസിസിഐ

2021ല്‍ മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ വാങ്കഡെയും സംഘവും പിടികൂടിയത്. നാല് ആഴ്ചയോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. കേസ് നടക്കുന്ന വേളയില്‍ വാങ്കഡെയെ സ്ഥലം മാറ്റിയത് വലിയ വിവാദമായി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരില്‍ സര്‍വീസില്‍ നിന്നു കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇവര്‍ കേസ് അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയതായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News