മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

മദ്യനയക്കേസില്‍ മുന്‍ ദില്ലി ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Also Read- ജനങ്ങള്‍ക്ക് ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ഇടത് എംപിമാര്‍

കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളുടേതടക്കം ആകെ 100 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. സിസോദിയക്ക് പുറമെ അമന്‍ദീപ് സിംഗ് ധാല്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടലിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. സിസോദിയയുടെ അടുപ്പക്കാരനായ വ്യവസായി ദിനേഷ് അറോറ അറസ്റ്റിലായതിന് പിന്നാലെയാണ് ഇ. ഡി നടപടികള്‍.

Also Read- ബാലസോര്‍ ട്രെയിന്‍ അപകടം; സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു

ദില്ലിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി സിസോദിയയടക്കമുള്ളവര്‍ അഴിമതി നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel