കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യും; കവിതയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇ ഡി നാളെ വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്. മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. റോസ് അവന്യു കോടതിയില്‍ ഹാജരാക്കുന്ന കവിതയെ ഇഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. കെ കവിതയെയും അരവിന്ദ് കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

ALSO READ: അമിത വേഗതക്ക് പരിഹാരം വേണം, സർക്കാർ എടുത്ത നടപടികളിൽ വിശ്വാസമുണ്ട്: അനന്തുവിന്റെ അച്ഛൻ

അതേസമയം കെജ്‌രിവാളിനെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഐടിഒയിലെ ഷഹീദി പാര്‍ക്കില്‍ ഇന്ന് ആം ആദ്മി പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യ സഖ്യ നേതാക്കളും പ്രതിഷേധത്തിന് എത്തുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News