ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ദില്ലിയിലെ ഇഡി ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യുക. നേരത്തേ തേജസ്വിയാദവിന്റെ ദില്ലിയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

2004-2009 കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നൽകിയ ജോലികളിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും നിയമനങ്ങൾക്ക് പകരമായി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഭൂമി എഴുതി വാങ്ങിയെന്നുമാണ് ആരോപണം. 200 കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കേസിൽ മാർച്ച് 25 ന് തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News