ഇനി ഒരിക്കലും ബിജെപിയുമായി ചേരില്ല; എസ്ഡിപിഐ വേദിയില്‍ എടപ്പാടി പളനിസ്വാമി, മുസ്ലീം വോട്ടുകളില്‍ കണ്ണുവച്ച് എഐഎഡിഎംകെ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ എഐഎഡിഎംകെ. സംസ്ഥാനത്ത് ബിജെപിയെയോ ബിജെപി ബന്ധമുള്ളവരെയോ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കില്ലെന്നതാണ് മുസ്ലീം സമുദായത്തിന്റെ തീരുമാനം. ഇതോടെ ബിജെപിയുമായി ഇനി ഒരിക്കലും ഒരു ബന്ധവുമുണ്ടാകില്ലെന്ന് എസ്ഡിപിഐ വേദിയിലെത്തി വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യാതിഥിയായി പങ്കെടുത്ത എടപ്പാടി പളനിസ്വാമി. അതേസമയം അയോധ്യയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ നിലപാട് അദ്ദേഹം വ്യക്തമാക്കിയതുമില്ല.

ALSO READ: മദ്യനയ അഴിമതിക്കേസ്; നാലാം തവണയും ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകാതെ കെജ്‌രിവാൾ

സംസ്ഥാനത്ത് ആറു ശതമാനത്തോളം മുസ്ലീം വോട്ടുകളാണുള്ളത്. ഈ വോട്ടുകള്‍ക്ക് നിരവധി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകവുമാണ്. ഈ വോട്ടുകള്‍ ഏകീകരിച്ചതാണ് കഴിഞ്ഞതവണ ഡിഎംകെ സഖ്യത്തിന്റെ വിജയത്തിന് കാരണവും.  ഇതോടെ  നഷ്ടപ്പെട്ട മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എഐഎഡിഎംകെ. എസ്ഡിപിഐ വേദിയില്‍ പ്രസംഗിക്കവേ വെല്ലൂരില്‍ എസ്ഡിപിഐ നിര്‍ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും പളനിസ്വാമി  പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എഐഎഡിഎംകെയുടെ ഇപ്പോഴത്തെ നിലപാടില്‍ വ്യക്തയില്ലെന്നും ജയിച്ചാല്‍ ഇവര്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ചോദ്യമാണ് ഇതിന് പിന്നാലെ മുസ്ലീം ലീഗ് ഉയര്‍ത്തിയത്. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ കെഎം ഖാദര്‍ തന്നെ ഈ സംശയം പറയുകയും ചെയ്തു.

ALSO READ: യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

അതേസമയം എഐഎഡിഎംകെ ഇപ്പോഴും ബിജെപി പാളയത്തില്‍ തന്നെയാണെന്ന ശക്തമായ പ്രചരണമാണ് ഡിഎംകെയും സഖ്യകക്ഷികളും നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News