
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ക്ഷേമനിധി ഓഫീസിലെ സൂക്ഷ്മ പരിശോധന ലോഗിന്റെ ചുമതല നിർവ്വഹിക്കുന്നതിനായി ദിവസ വേതന അടിസ്ഥാനത്തിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം.
Also read: തൃശ്ശൂർ ചേതന കോളേജ് അന്താരാഷ്ട്ര ഡോക്യുമെന്‍ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; അപേക്ഷകൾ ക്ഷണിക്കുന്നു
ബിരുദവും ഡിസിഎയുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 11ന് രാവിലെ 11 മണിക്ക് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. പേരൂർക്കടയിൽ പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിലാണ് നിലവിൽ ക്ഷേമനിധി ഓഫീസ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471-2360122 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
A Clerk cum Data Entry Operator is required on a daily wage basis to perform the duties of the scrutiny log at the District Welfare Fund Office of the Kerala Employment Guarantee Workers’ Welfare Fund Board.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

