
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിൽ അവസരം. ഓഫീസർ തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 120 ഒഴിവുകളാണ് നിലവിൽ ഉള്ളത്. രണ്ട് ഘട്ടമായുള്ള എഴുത്ത് പരീക്ഷയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഓഫീസർ ഗ്രേഡ് ബി- ജനറൽ തസ്തികയിൽ 83 ഒഴിവുകളും, ഓഫിസർ ഗ്രേഡ് ബി-ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ച് തസ്തികയിൽ 17 ഒഴിവുകളും ഓഫിസർ ഗ്രേഡ് ബി- ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്‌റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് തസ്തികയിൽ 20 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി 2025 സെപ്തംബർ ഒന്നിന് 21 – -30 വയസ് കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കും. ഓഫീസർ ഗ്രേഡ് ബി -ജനറൽ: 60% മാർക്കോടെ (പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 50%) ബിരുദം/തത്തുല്യം, അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും പാസ് മാർക്ക്) പിജി ബിരുദം/തത്തുല്യം ഉള്ളവർക്കാണ് അവസരം. മറ്റു തസ്തികകളിൽ, ബന്ധപ്പെട്ട വിഭാഗങ്ങളിലെ പിജി ബിരുദം, അനുബന്ധ യോഗ്യതകളുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
Also read: പി എസ് സി എഴുതാതെ സപ്ലൈകോയിൽ ജോലി നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓഫീസർ – ജനറൽ പ്രിലിമിനറി ഓൺലൈൻ പരീക്ഷ ഒക്ടോബർ 18നും മറ്റുള്ളവ ഒക്ടോബർ 19 നും നടക്കും. കേരളത്തിൽ കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഓഫിസർ ഗ്രേഡ് ബി -ജനറൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാവുക. മറ്റു തസ്‌തികകളുടെ പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങൾ ഉള്ളത്. ആദ്യഘട്ട പരീക്ഷ ജയിക്കുന്നവർക്ക് ഒബ്ജെക്ടീവ് ആൻഡ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ നടത്തും. 850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുക. ആർബിഐ ജീവനക്കാർക്കു ഫീസ് ഇല്ല. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും www.rbi.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്തംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

