
കൊച്ചി: ലോകമെങ്ങും ഡിജിറ്റൽ ന്യൂ മീഡിയാ ജേർണലിസത്തിന് പ്രചാരം വർദ്ധിച്ചുവരികയാണ്. അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പ്രചാരം കുറയുകയും ഡിജിറ്റൽ മാധ്യമങ്ങൾക്ക് പ്രാമുഖ്യം കൂടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ തൊഴിൽ അവസരങ്ങളും വർദ്ധിച്ചുവരികയാണ്. ഈ മേഖലയിൽ പ്രവർത്തിക്കാൻ പര്യാപ്തമാകുന്ന തരത്തിൽ പുതിയ കോഴ്സ് അവതരിപ്പിക്കുകയാണ് കേരള മീഡിയ അക്കാദമി.
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) നവംബർ 22 വരെ അപേക്ഷിക്കാം. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം.
ഒരേസമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി ഇല്ല.
Also Read- ഇങ്ങനെ നടന്നാൽ എങ്ങനെ ശരിയാകും ? 2026 ൽ ജോലി നേടാൻ പഠിക്കേണ്ട 10 പ്രധാന സ്കില്ലുകൾ അറിഞ്ഞിരുന്നോളൂ
ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം ഫോൺ: 0484 2422275, 2422068, 9388959192, 04712726275
അവസാന തിയതി നവംബർ 22.
വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

