ഐസിഫോസിൽ തൊഴിലവസരം; അഭിമുഖം ഈ തീയതികളിൽ

icfoss-recruitment-2026-interview-dates

കേരള സർക്കാരിന് കീഴിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ് (ICFOSS) വിവിധ പ്രോജക്ടുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളായ മെഷീൻ ലേണിങ്, ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒടി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നീ മേഖലകളിലെ പ്രോജക്റ്റുകളിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്.

റിസർച്ച് അസ്സിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻജിനീയറിങ് ബിരുദവും (B.Tech) ബിരുദാനന്തര ബിരുദവും (M.Tech) ഉള്ളവർക്ക് പുറമെ, നിർദ്ദിഷ്ട വിഷയങ്ങളിൽ എം.എസ്.സി, ബി.വോക് എന്നിവയുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത, ഐടി മേഖലയിലുള്ളവർക്ക് മാത്രമല്ല, ജേണലിസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന തസ്തികകൾ ഐസിഫോസ് ഒരുക്കിയിട്ടുണ്ട് എന്നതാണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.

ALSO READ : ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളുകളിലെ യുവ പ്രതിഭകൾക്ക് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ച് അദാനി ​ഗ്രൂപ്പ്

തിരഞ്ഞെടുപ്പിനായുള്ള അഭിമുഖങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫെബ്രുവരി 24-ന് റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം നടക്കും. ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ, എൻജിനീയർ, ഡെവലപ്പർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾ ഫെബ്രുവരി 26-നാണ് നിശ്ചയിച്ചിരിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഐസിഫോസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News