
ഐഐടി ഹൈദരാബാദ് സ്ഥാപിതമായത് 2008-ലാണ്. അന്നു മുതൽ നിരവധി വിദ്യർത്ഥികൾ മികച്ച പ്ലേസ്മെന്റോടെ ക്യാമ്പസ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇത്തവണ ക്യാമ്പസിന്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് എഡ്വേർഡ് നഥാൻ വർഗീസ് ജോലിയിൽ പ്രവേശിക്കുന്നത്.
ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ തന്നെ ഉയർന്ന ശമ്പളമായ 2.5 കോടിയാണ് എഡ്വേർഡ് നഥാന് കമ്പനി ഓഫർ ചെയ്തത്. ഫൈനലിയർ സ്റ്റുഡന്റായ എഡ്വേർഡ് 2026 ജൂലൈ മുതൽ ആഗോള ട്രെയിഡിങ് സ്ഥാപനമായ ഒപ്റ്റിവറിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ആരംഭിക്കും.
രണ്ട് മാസത്തെ ഇന്റൻഷിപ്പ് പൂർത്തിയാക്കി പ്രീ പ്ലെയ്സ്മെന്റ് നേടിയതോടെയാണ് എഡ്വേർഡിന് ഈ ഓഫർ ലഭിച്ചത്. ഒപ്റ്റിവറിൽ മാത്രമാണ് ഇന്റർവ്യൂ ചെയ്തിരുന്നത് അതിനാൽ ഓഫർ ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി എന്ന് എഡ്വേർഡ് പറഞ്ഞു. ഹൈദരാബാദാണ് എഡ്വേർഡിന്റെ ജന്മസ്ഥലം, 7 മുതൽ 12 വരെ ബാംഗ്ലൂരിലാണ് പഠിച്ചത്. ഇതേ ക്യാമ്പസിൽ തന്നെ മറ്റൊരു കുട്ടിയ്ക്കും 1.1 കോടി ഓഫറോടെ പ്ലെയ്സ്മെന്റ് ലഭിച്ചിരുന്നു. 2017-ൽ ഒരു വിദ്യാർത്ഥിക്ക് 1 കോടി ശമ്പളത്തോടെ പ്ലെയ്സ്മെന്റ് ലഭിച്ചിരുന്നു അതാണ് ഹൈദരാബാദ് ഐഐടിയിൽ ഇതിന് മുൻപ് ലഭിച്ച ഏറ്റവും ഉയർന്ന പ്ലെയ്സ്മെന്റ് ഓഫർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

