ത്രിവത്സര എൽ.എൽ.ബി : ഓപ്ഷൻ സമർപ്പിക്കാം

llb Stray Vacancy Allotment

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. ഈ മാസം പതിനഞ്ചാം തിയതി വരെയാണ് വിദ്യാർത്ഥികൾക്ക് ഓപ്‌ഷൻ നല്കാൻ സാധിക്കുക.

Also read: കീം എഴുതാത്തവർക്കും എൻജിനിയറിംഗ് പഠിക്കാം; സ്പോട്ട് അഡ്മിഷൻ

യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487. ഒഴിവുള്ള സീറ്റ് അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഈ ഘട്ടത്തിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിലും പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല. കൂടാതെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കും ഓപ്‌ഷൻ നല്കാൻ സാധിക്കില്ല.

INTEGRATED FIVE YEAR LLB COURSES-2025 STRAY VACANCY ALLOTMENT ROUND 1 – OPTIONS INVITED

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News