
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ എൻജിനീയർ (സിവിൽ) നിയമിക്കുന്നതിന് ആഗസ്റ്റ് 12 ന് അഭിമുഖം നടത്തും. സിവിൽ എൻജിനീയറിങ്ങിൽ 65 ശതമാനം ബിരുദം നേടിയിരിക്കണം. ഏതെങ്കിലും ആശുപത്രികളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യമാണ്. ഒരു വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. നാല്പതിനായിരം രൂപയാണ് മാസ ശമ്പളം. നിലവിൽ രണ്ട് വേക്കൻസികളാണ് ഉള്ളത്. അപേക്ഷകർ 02 -01 – 1989 നും 01 – 01 – 2007 നുമിടയിൽ ജനിച്ചവരായിരിക്കണം.
Also read:സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി
അഭിമുഖ ദിവസം വയസ് തെളിയിക്കുന്ന രേഖ, ഡിഗ്രി ഒർജിനൽ സർട്ടിഫിക്കറ്റ്, സി വി , ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Interviews for the appointment of Engineer (Civil) on a contract basis at the Thiruvananthapuram Regional Cancer Center will be held on August 12.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

