ഇന്ത്യന്‍ ആര്‍മിയില്‍ ദന്ത ഡോക്ടര്‍ ആകാൻ അവസരം

army doctor

ഇന്ത്യന്‍ ആര്‍മിയില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണ് ഉള്ളത്. 61,300 രൂപ അടിസ്ഥാന ശമ്പളം. ഓൺലൈനായി സെപ്റ്റംബർ 17 വരെ അപേക്ഷ സമർപ്പിക്കാൻ കഴിയും.

അപേക്ഷകർ കുറഞ്ഞത് 55% മാർക്കോടെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) അംഗീകരിച്ച കോളജുകളിൽ നിന്ന് ബി.ഡി.എസ് (BDS) അവസാന വർഷത്തിൽ പാസായിരിക്കണം. അതല്ലെങ്കിൽ എം.ഡി.എസ് (MDS) ബിരുദം ഉള്ളവരായിരിക്കണം. അപേക്ഷകർ NEET-MDS 2025 പരീക്ഷ എഴുതിയിരിക്കണം. 45 വയസാണ് പ്രായപരിധി. 200 രൂപയാണ് അപേക്ഷ ഫീസ്.

Also read: നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ക്യാപ്റ്റൻ റാങ്കിൽ ആകും നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾ അറിയുവാനും https://join.afms.gov.in/ സന്ദർശിക്കുക.

Applications are invited for the recruitment of Dentists in the Indian Army. There are a total of 30 vacancies. Basic salary is Rs. 61,300. Applications can be submitted online till September 17.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News