
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ് , ആർ ജെ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം.
Also read: യു പി എസ് സി CDS II ഫലം പ്രഖ്യാപിച്ചു; മെറിറ്റ് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം – കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ വിദ്യാർത്ഥികൾക്ക് ജോയിൻ ചെയ്യാം . ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല . കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9744844522 എന്ന നമ്പറിൽ ബന്ധപ്പെടാം.
Opportunity to study Diploma in Audio Production at Kerala Media Academy

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

