
വിവരാവകാശ നിയമം 2005 പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന നിയമമാണ്. ഈ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഈ കോഴ്സ് ഇംഗ്ലീഷിലും മലായാളത്തിലും ലഭ്യമാണ്. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. കോഴ്സിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 13 വരെയാണ്. കോഴ്സ് ഡിസംബർ 15 ന് ആരംഭിക്കും.
Also read: എയിംസിൽ ഒരു ജോലി സ്വപ്നം കാണുന്നവരാണോ? ഇതാ അവസരം; എങ്ങനെ അപേക്ഷിക്കാം
ഡിസംബർ 15 മുതൽ ഡിസംബർ 28 വരെയാണ് കോഴ്സിന്റെ കാലാവധി. പതിനാല് ദിവസമാണ് കോഴ്സിന്റെ കാലാവധി. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് rti.img.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കാം.
english summary: Right to Information Act 2005; You can now apply for certificate courses

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

