കൈരളി ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ തിരുത്തൽ; ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ

gurudevan

ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ചുള്ള അവധി ഒഴിവാക്കിയ തീരുമാനം തിരുത്തി വിദ്യാഭ്യാസ വകുപ്പ്. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ കലണ്ടറിലാണ് ശ്രീനാരായണഗുരു സമാധി ദിനമായ സെപ്റ്റംബർ 21 പ്രവൃത്തി ദിവസമായി രേഖപ്പെടുത്തിയിരുന്നത്.

Also read: ഡ്രോൺ-മിസൈൽ ആക്രമണം; കുവൈത്ത് എയർപോർട്ടിൽ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

വിഷയം ഉടൻ തന്നെ കൈരളി ന്യൂസ് വാർത്തയാക്കിയതിനെ തുടർന്ന് വ്യാപകമായ വിമർശനമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെറ്റി ഉണ്ടായത്. വിഷയം വാർത്തയായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റിലെ കലണ്ടറിൽ തിരുത്തൽ വരുത്തി. പുതുക്കിയ കലണ്ടറിൽ ശ്രീനാരായണഗുരു സമാധി ദിനം അവധിയായി രേഖപ്പെടുത്തിയിട്ടുണ്ട്. കലണ്ടറിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരുത്തൽ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണം ലഭ്യമായിട്ടില്ല.

Education Department corrects itself after Kairali News report; Sree Narayana Guru Samadhi Day holiday reinstated

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News