97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണം;ശുപാർശയുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കും. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാനാണ് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ നൽകിയിരിക്കുന്നത്.

ALSO READ: ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതെന്ന് പോലീസ് റിപ്പോർട്ട്

അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഏകജാലക സംവിധാനം വഴി ഇതുവരെ നടന്ന അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ജൂലൈ 20 വരെയാണ് സമയം നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ തന്നെ പ്രവേശനം സാധ്യമാവും. ജുലൈ 25 വൈകുന്നേരം നാല് മണി വരെ പ്രവേശനം നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. ഇതിന് ശേഷമുള്ള മറ്റ് അലോട്ട്മെന്റുകളുടെ വിവരങ്ങള്‍ ജൂലൈ 27ന് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ALSO READ: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴികൾ രൂപപ്പെട്ടു , ന്യൂനമർദത്തിനും സാധ്യത

അതേ സമയം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ നല്‍കിയ 9,707 പേരില്‍ 1,392 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മലപ്പുറത്ത് മാത്രം 8,338 പേര്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സീറ്റ് പ്രതിസന്ധിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News