
ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ നയപരമായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ വനിതാ കമ്മീഷൻ (NCW) പുതിയ ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ‘ശക്തി സ്കോളേഴ്സ്’ (SHAKTI Scholars: NCW’s Young Research Fellowship) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ യുവ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാൻ അവസരം ലഭിക്കും.
തെരെഞ്ഞടുക്കപ്പെടുന്നവർക്ക് സാമ്പത്തിക സഹായവും നയരൂപീകരണത്തിൽ പങ്കാളികളാകാനുള്ള അവസരവും ലഭിക്കും. ആറുമാസത്തെ ഗവേഷണ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. ഗവേഷണത്തിന്റെ പുരോഗതി വിലയിരുത്തി ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.
ALSO READ : കേരളത്തിൽ വിവിധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; അറിയാതെ പോവല്ലേ ….
21-നും 30-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർ ആയിരിക്കണം അപേക്ഷകർ. കൂടാതെ അപേക്ഷകർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് ഒരു ബിരുദമെങ്കിലും പൂർത്തിയാക്കിയിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർക്കും ഉയർന്ന ഗവേഷണ ബിരുദങ്ങൾ ചെയ്യുന്നവർക്കും മുൻഗണന നൽകുന്നതാണ്.
സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, നിയമപരമായ അവകാശങ്ങൾ, സൈബർ സുരക്ഷ, ആരോഗ്യം-പോഷകാഹാരം, സാമ്പത്തിക ശാക്തീകരണം, തൊഴിൽ പങ്കാളിത്തം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലാണ് ഗവേഷണം നടക്കേണ്ടത്. ഭരണനിർവ്വഹണത്തിലും നയരൂപീകരണത്തിലും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ALSO READ : രാജ്യത്തിന്റെ സുരക്ഷാ സേനയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം
താല്പര്യമുള്ളവർ ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 31 വൈകുന്നേരം 5:30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

