തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

education-news

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്, മള്‍ട്ടിമീഡിയ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവുകള്‍.

എസ് സി/ എസ് ടി വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും. ഒ ബി സി/ എസ് ഇ ബി സി / മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

Read Also: സംസ്ഥാനത്ത് മെഡിക്കല്‍ പി ജി അഡ്മിഷൻ ലക്ഷ്യമിടുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണേ; അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം നേടാൻ മണിക്കൂറുകള്‍ മാത്രം

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പടിഞ്ഞാറേകോട്ടയിലെ ട്രെയിനിങ് ഡിവിഷനില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2365678, 0471- 2365415, 0471- 2363165, 0471- 2363168

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News