പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് നാളെ (14/07/2023) അവധി പ്രഖ്യാപിച്ചു.ജില്ലാകളക്ടർ ദിവ്യ എസ് . അയ്യര്‍ ഐ.എ.എസ് ആണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതുപരീക്ഷകൾക്കും മാറ്റം ഉണ്ടായിരിക്കുന്നല്ലെന്ന് കളക്ടർ അറിയിച്ചു.

അതേസമയം, കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Also Read: 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍ പ്ലെയിങ് ടൈം, സോണി എസ്ആര്‍എസ്-എക്‌സ് വി800 സ്പീക്കർ വിപണിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News