
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. 2025 ജനുവരി 1-ന് 50 വയസ് കവിയരുത്.
ALSO READ; വഴങ്ങി കേരള വിസി; രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ്റെ നിയമനം സിൻഡിക്കേറ്റ് റദ്ദ് ചെയ്തു
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2327707, 2329468 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.
news summary: Applications are invited for the post of Assistant Professor on a temporary basis at the Kerala Institute of Tourism and Travel Studies (KITTS).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

